Tuesday, January 31, 2012

മതവിശ്വാസങ്ങള്‍ കുളിക്കാറില്ല !

പച്ചക്കുതിര മാഗസിനില്‍ പ്രസിദ്ധീകരിച്ച ഫൌസിയ ടീച്ചറുമായുള്ള താഹാ മാടായിയുടെ അഭിമുഖ ലേഖനം ബ്ലോഗിലെ ഇസ്ലാമിക സ്ത്രീപക്ഷ എഴുത്തുകാരിയായ സുബൈദക്ക് ഒരു പോസ്റ്റെഴുതാന്‍ പ്രകൊപനമുണ്ടാക്കിയിരിക്കുന്നു. ചിത്രകാരന്‍ ആ പോസ്റ്റിലെഴുതിയ കമന്റ് താഴെ:

chithrakaran:ചിത്രകാരന്‍ said...
നമ്മുടെ മനസ്സിലെ ജീര്‍ണ്ണിച്ചതും അഴുകിയതുമായ മതവിശ്വാസങ്ങള്‍ കഴുകിക്കളഞ്ഞ് വ്യക്തിശുചിത്വം പാലിക്കേണ്ടത് പുരോഗമന ചിന്തയുള്ള ഏതു മനുഷ്യ സമൂഹത്തിന്റേയും ആത്യന്തിക ആവശ്യമാണ്. ഫൌസിയ ടീച്ചര്‍ പച്ചക്കുതിരയിലൂടെ അത്തരമൊരു പ്രവര്‍ത്തിയെ തന്റെ ആദര്‍ശനിഷ്ഠ ജീവിതത്തിലൂടെ ചെയ്യുന്നുള്ളു.
ലോകത്തില്‍ ഹിന്ദു മതവും ഇസ്ലാം മതവും അതിന്റെ വിശ്വാസി സമൂഹത്തെ പ്രാകൃതമനുഷ്യരായി നിലനിര്‍ത്തുന്നതില്‍ നിസ്തുലമായ സേവനം നല്‍കുന്നുണ്ട്. ഇവറ്റകളുടെ വിവരമില്ലായ്മയും ദുരഭിമാനവും ദുശാഠ്യങ്ങളും അഴുകി പൊട്ടിയൊലിക്കുന്ന മതവികാരവും ലോകസമൂഹത്തിന് അറപ്പും വേറുപ്പും ശല്യവുമാകുന്നതിനുപുറമെ ജീവനുഭീഷണിയുമായിത്തീര്‍ന്നിരിക്കയാണ്. അഫ്ഗാനിസ്ഥാനും, ഇറാക്കും രക്തസാക്ഷികളായിക്കഴിഞ്ഞു. പാക്കിസ്താനും, ഇറാനും,ഹൈന്ദവ വര്‍ഗ്ഗീയതയുടെ വിത്തുവിതച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയും ഈ ദുരഭിമാന പാതയിലൂടെത്തന്നെയാണു സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിലാണ് ഹിന്ദുക്കള്‍ക്കും, മുസ്ലീങ്ങള്‍ക്കും അവരുടെ പിന്നോക്കാവസ്ഥക്ക് കാരണമായിരിക്കുന്നത് അവരുടെ മതവും പുരോഹിതരുമാണെന്ന സത്യം അവരിലെ അഭ്യസ്തവിദ്യര്‍ മനസ്സിലാക്കുകയും, തങ്ങളുടെ മത സമൂഹത്തെ നവീകരിക്കാനായി റുഷ്ദിമാരും, തസ്ലീമമാരും, ജാബ്ബാര്‍ ഫൌസിയമാരും സ്വജീവന്‍ അപകടപ്പെടുത്തിപ്പോലും മുന്നോട്ടു വരുന്നത്. അവരെ സ്വാഗതം ചെയ്യുകയും ആദരിക്കുകയും ചെയ്യേണ്ടതിനു പകരം അവര്‍ നല്‍കുന്ന അറിവിനെതിരെ പുറം തിരിഞ്ഞിരിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്ന സുബൈദമാര്‍ പൌരോഹിത്യ അജണ്ട കൈക്കൊള്ളുന്നു എന്നത് സഹതാപകരമാണ്.

സുബൈദയുടെ നിരീക്ഷണങ്ങളും ഇളകാത്ത മതവിശ്വാസവും രസകരമായ കാഴ്ച്ചയാണ്. പാലം കുലുങ്ങ്യാലും കുലുങ്ങാത്ത കേളന്മാരാണ് വിശ്വാസി സമൂഹമെന്ന ധാരണ ശക്തിപ്പെടുത്തുന്ന ഈ “ഇസ്ലാമികസ്ത്രീപക്ഷ” ചിന്തക്ക് ചിത്രകാരന്റെ അഭിവാദ്യങ്ങളര്‍പ്പിച്ചുകൊള്ളുന്നു.
സുബൈദയുടെ സ്ത്രീപക്ഷ ബ്ലോഗിലേക്കുള്ള ലിങ്ക്: പച്ചക്കുതിരപ്പുറമേറിയ യുക്തിവാദി

Saturday, January 28, 2012

ദൈവങ്ങളെ നിര്‍മ്മിക്കാം !!

ദൈവങ്ങളെ നിര്‍മ്മിക്കല്‍ പണ്ടുകാലത്ത് ശില്‍പ്പികളുടെയും കവികളുടേയും ഭാവനാവിലാസത്തിനു കീഴില്‍ വരുന്ന പ്രവര്‍ത്തിയായിരുന്നെങ്കില്‍ ഇന്ന് ബിസിനസ്സ് സ്കൂളുകളില്‍ പഠിപ്പിക്കപ്പെടുന്ന ബ്രാന്‍ഡ് ബില്‍ഡിങ്ങ് മാനേജുമെന്റാണ്. നമുക്കിടയിലെ ഉണ്ണുകയും ഉടുക്കുകയും മറ്റെല്ലാ മാനുഷിക പ്രവര്‍ത്തനങ്ങളും നടത്തുന്ന ഒരു വ്യക്തിയെ അനായാസം ദൈവമാക്കാവുന്നതേയുള്ളു. ഏതു വ്യാപാരമോ വ്യവസായമോ ആരംഭിക്കുന്നതിനും ലൈസന്‍സും നിയമ നൂലാമാലകളും ശരിയാക്കേണ്ട നമ്മുടെ രാജ്യത്ത് ഒരു നിയന്ത്രണത്തിനും അധീനമാകാതെ നടത്താവുന്ന ബിസിനസ്സാണ് ദൈവ നിര്‍മ്മാണവും, ഭക്തിവ്യവസായവും. സര്‍ക്കാരും, പോലീസും, കോടതിയും, പൊതുസാംസ്ക്കാരികതയും ഭക്തി വ്യവസായത്തെ ശ്വാസോച്ച്വാസം പോലുള്ള ജീവന്‍ നിലനിര്‍ത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായി കണ്ട് ഭക്തി വ്യവസായത്തിനു മുന്നില്‍ പഞ്ചപുച്ചമടക്കി നില്‍ക്കുന്നത് നമുക്ക് കാണാനാകും. ശബരിമലയില്‍ മകരവിളക്കെന്ന തട്ടിപ്പ് സര്‍ക്കാരിന്റെ അറിവോടും സംരക്ഷണയോടും ഇത്രയും കാലം നടത്തിവന്നിരുന്നത് നാം കണ്ടതാണ്. ആധുനിക ശാസ്ത്രപ്രകാരമോ, വസ്തുനിഷ്ഠമായ ചിന്തകളാലോ ന്യായീകരിക്കാനാകാത്ത സമൂഹ വഞ്ചനയും മന്ത്രവാദം എന്ന തട്ടിപ്പും നമ്മുടെ സര്‍ക്കാരിന്റേയും നീതിപീഠങ്ങളുടേയും മൂക്കിനു താഴെ അവരുടെ സംരക്ഷണത്തിനു കീഴില്‍ വളര്‍ന്ന് സമൂഹത്തില്‍ ഇരുട്ട് പരത്തുമ്പോഴും നമുക്കൊന്നും മിണ്ടാനാകുന്നില്ല. ക്ഷേത്രങ്ങളിലേക്ക് ശാന്തിക്കാരനെ നിയമിക്കുമ്പോള്‍ ശാന്തിക്കാരനു മന്ത്ര തന്ത്രങ്ങളില്‍ നല്ല അവഗാഹമുണ്ടോ എന്ന് പരിശോധിക്കുന്നത് നമ്മുടെ ജനാധിപത്യ ഗവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡാണല്ലോ. എന്താണു മന്ത്രം ? എന്താണു തന്ത്രം? അവയുടെ ശക്തി തെളിയിക്കപ്പെട്ടതാണോ ? തെളിയിക്കപ്പെടാത്ത മന്ത്ര തന്ത്രങ്ങളുടെ ശക്തിയെ ഗവണ്മെന്റ് അംഗീകരിക്കുന്നത് മന്ത്രവാദികളായ ബ്രാഹ്മണരും മറ്റു പുരോഹിതരും സമൂഹത്തിന്റെ നിയന്ത്രണശേഷിയുള്ള സ്ഥാനങ്ങളിലെത്താന്‍ കാരണമാകുകയും, സമൂഹ്യ വളര്‍ച്ചക്ക് ആവശ്യമായ ശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് വിലങ്ങുതടിയാകുകറ്യും, റൊക്കറ്റു വിടുന്നതിനു മുന്‍പ് ഗണപതി ഹോമം നടത്തുന്ന ശാസ്ത്രജ്ഞരെന്ന ഉദ്ദ്യോഗസ്തവിഢികളെ ഉല്‍പ്പാദിപ്പിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നുണ്ട്. ജനങ്ങളുടെ അന്ധവിശ്വാസങ്ങളെ മറയാക്കി മനുഷ്യ സമൂഹത്തെ മന്ത്രവാദം കൊണ്ട് വഞ്ചിക്കാനും, കൊള്ളയടിക്കാനും കച്ചകെട്ടിയിറങ്ങുന്ന ജീവനുള്ള ബ്രാന്‍ഡഡ് ദൈവങ്ങളേയും, ജീവനില്ലാത്ത ദൈവങ്ങളേയും, ദൈവങ്ങളുടെ ഉടമകളും തന്തമാരുമായി വരുന്ന തന്ത്രിന്മാരും, മേല്‍ശാന്തിമാരും, പഴയ എട്ടുകാലി മമ്മൂഞ്ഞുമാരായ രാജാക്കന്മാരും നമ്മുടെ സമൂഹത്തിന്റെ നന്മയുടെ പൊയ്മുഖങ്ങളണിഞ്ഞ തിന്മയാണെന്ന് വിളിച്ചുപറയാന്‍ ... വല്ല കുട്ടികളോ സഹോദരന്‍ അയ്യപ്പന്മാരോ മുന്നോട്ടുവന്നേ പറ്റു !! അമൃതാനന്ദമയിയുടെ 58 ആം പീറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് അവരുടെ ശിക്ഷ്യരായ മാനേജുമെന്റ് ഗുരുക്കള്‍ കാട്ടിക്കൂട്ടുന്ന താന്ത്രികവും മന്ത്രവാദപരവുമായ ഭക്തരുടെ കണ്ണില്‍ പൊടിയിടല്‍ വിദ്യകള്‍ ഒരു വീഡിയോയായി ആ മഹതിയുടെ ഭക്തി പ്രസ്ഥാനത്തിന്റെ സൈറ്റില്‍ നിന്നും ലഭിച്ചത് താഴെ ചേര്‍ക്കുന്നു.

Thursday, January 26, 2012

പ്രതീകാത്മക ജനാധിപത്യ റിപ്പബ്ലിക്

അറിവോ ആത്മബോധത്തിനുള്ള ജനാധിപത്യ ഇടമോ ലഭിച്ചിട്ടില്ലാത്ത ജനകോടികളുടെ പേരില്‍ അവരറിയാതെ സ്ഥാപിതമായ 131 കോടി ജനങ്ങളെ വരിഞ്ഞുകെട്ടുന്ന റിപ്പബ്ബ്ലിക് ഒരു പ്രതീകാത്മക ജനാധിപത്യ സ്ഥാപനം മാത്രമാണ്. ഈ നാമമാത്ര ജനാധിപത്യത്തെ സത്യസന്ധവും, സമത്വപൂര്‍വ്വവും, നീതിപൂര്‍വ്വവും, സ്വതന്ത്രവുമായ സര്‍വ്വജനങ്ങളുടേയും ആത്മാഭിമാനത്തിന്റെ സഞ്ചിത ബോധമായ ജനാധിപത്യ റിപ്പബ്ലിക്കാക്കാന്‍ എത്രയോ നാം മുന്നോട്ടു പോകേണ്ടതായിട്ടുണ്ട്. സ്വാതന്ത്ര്യവും സമത്വവും ജനാധിപത്യവും സത്യസന്ധമാകുന്നത് സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്ക് മൊത്തം സമൂഹത്തെ പ്രതിനിധീകരിക്കാവുന്ന അവസര സമത്വവും സര്‍വാത്മനായുളള സ്വീകാര്യതയും ലഭിക്കുമ്പോള്‍ മാത്രമാണ്. അല്ലാതുള്ള ഉപരിവര്‍ഗ്ഗത്തിന്റെ വി.ഐ.പി. റിപ്പബ്ലീക് ആഘോഷങ്ങള്‍ കപട ജനാധിപത്യത്തിന്റെ കെട്ടുകാഴ്ച്ചകാള്‍ മാത്രമാണ്. ഏവര്‍ക്കും ചിത്രകാരന്റെ റിപ്പബ്ലിക് ദിനാശംസകള്‍ !!!

Tuesday, January 24, 2012

അഴീക്കോടിനെ "സുകുമാര്‍ തൃശൂരാ"ക്കരുത്

മരണവും, ശവസംസ്ക്കാരവും റിയാലിറ്റി ഷോയാക്കുന്ന വിഷ്വല്‍ മീഡിയയുടെ ചര്‍ച്ചകളുടെ ചൂട് നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാകണം സുകുമാര്‍ അഴീക്കോടിന്റെ മൃതദേഹത്തെപ്പോലും അപമാനിച്ചുകൊണ്ട് നമുക്ക് “സംസ്ക്കാര വിവാദ”മുണ്ടാക്കാന്‍ കഴിയുന്നത്. തൃശൂരിലെ ചില സാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്ക് സമനില നഷ്ടപ്പെട്ടുവോ എന്ന് സംശയിക്കെണ്ടിയിരിക്കുന്നു. സുകുമാര്‍ അഴിക്കോടിന്റെ ശവസംസ്ക്കാരം തൃശൂരില്‍ തന്നെ നടത്തണമെന്ന് തൃശൂര്‍ മാത്രമാണ് സാംസ്ക്കാരിക കേരളമെന്ന് വിശ്വസിക്കുന്ന സാഹിത്യ പ്രവര്‍ത്തകര്‍ക്കും, സുഹൃത്തുക്കള്‍ക്കും നിര്‍ബന്ധബുദ്ധിയൂണ്ടായിരിക്കുന്നു. ഇത്രയും കാലം അഴീക്ക്കോടിന്റെ ബന്ധുക്കള്‍ എവിടെയായിരുന്നു എന്ന് ടി.വി.ചാനലിലൂടെ ചോദിക്കാനുള്ള ക്രൂരതപൊലും അഴീക്കോടിന്റെ പേരിലുള്ള ട്രസ്റ്റിന്റെ ഒരു ഭാരവാഹിക്കുണ്ടായിരിക്കുന്നു എന്നത് ലജ്ജാവഹമായിരിക്കുന്നു. സുകുമാര്‍ അഴീക്കോട് തൃശൂരിനെ സ്നേഹിച്ചെന്നതു സത്യമാണ്. അത് തൃശൂരില സൌഹൃദസദസ്സിന്റെ ഭാഗ്യം എന്ന് സ്മരിക്കുകയല്ലാതെ, അദ്ദേഹത്തിന്റെ മൃതദേഹത്തിനുവേണ്ടി അടുത്ത ബന്ധുക്കളുമായി തര്‍ക്കിക്കുക എന്നത് എന്തുമാത്രം മനുഷ്യത്വഹീനമായ പ്രവര്‍ത്തിയാണെന്ന് ചിന്തിക്കണം. സുകുമാര്‍ അഴീക്കോട് തന്റെ പേരിന്റെ അവസാനഭാഗവും പ്രധാനഭാഗവുമായി “അഴിക്കോടിനെ” തന്നെയാണ് ജീവിതാവസാനം വരേയും കൊണ്ടു നടന്നിരുന്നെന്ന സത്യമെങ്കിലും വിവാദക്കാര്‍ ഓര്‍ക്കേണ്ടതാണ്. അഴീക്കോടിന്റേത് അനാഥ ശവമൊന്നുമല്ല തൃശൂരില്‍ സംസ്ക്കരിക്കാന്‍. വലിയ സാമ്പത്തികശക്തിയൊന്നുമില്ലെങ്കിലും കണ്ണൂരില്‍ അദ്ദേഹത്തിന് കുടുമ്പാംഗങ്ങളുണ്ട്. അവരെ വേദനിപ്പിക്കാതിരിക്കാനുള്ള മനുഷ്യത്വമാണ് ആരാധകര്‍ക്കും, സുഹൃത്തുക്കള്‍ക്കുമുണ്ടാകേണ്ടത്. കണ്ണൂര്‍ മലയാളിക്കു നല്‍കിയ വഴിവിളക്കാണ് അഴിക്കോട്. അദ്ദേഹത്തെ “സുകുമാര്‍ തൃശൂരാക്കാന്‍” ശ്രമിക്കരുത്.

Monday, January 23, 2012

ഇതിഹാസങ്ങളും ഐതിഹ്യങ്ങളും പൊളിച്ചെഴുതണം !

ഉത്തരകാലം എന്ന വെബ് പേജില്‍ ശങ്കരനാരായണന്‍ മലപ്പുറം എഴുതിയ കൊട്ടാരനുണകള്‍ ചരിത്രമാക്കണമെന്നോ? എന്ന ലേഖനത്തിന് ചിത്രകാരന്‍ എഴുതിയ കമന്റ് താഴെ സൂക്ഷിക്കുന്നു :

ചിത്രകാരന്‍:chithrakaran on said: Your comment is awaiting moderation.

മന്ത്രവാദികളായ ബ്രാഹ്മണരെ നികൃഷ്ടരും പരാന്നഭോജികളുമായ ദുര്‍മന്ത്രവാദികളായി നാം ഈ ജനാധിപത്യ കാലഘട്ടത്തില്‍ പോലും തിരിച്ചറിയാനോ രേഖപ്പെടുത്താനോ ആരംഭിച്ചിട്ടില്ല. നമ്മുടെ സമൂഹം “ബ്രാഹ്മണോ മമ ദൈവതം“ എന്ന ഉഗ്രതരമായ ഹൈന്ദവ മയക്കുമരുന്നിന്റെ ഉപയോക്താക്കളാകുന്നതില്‍ നാള്‍ക്കു നാള്‍ മുന്നേറിക്കൊണ്ടിരിക്കയുമാണ്. സമൂഹത്തെ അപകടപ്പെടുത്തുന്ന ഈ ഹൈന്ദവീകരണ പൊതുധാരക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ആയുധം ബ്രാഹ്മണരുടെ ഏമ്പക്ക സാഹിത്യസൃഷ്ടികളായ പുരാണേതിഹാസങ്ങളിലേയും കൊട്ടാരത്തില്‍ ശങ്കുണ്ണിയേപ്പോലുള്ള ശൂദ്ര വിഢികളുടെ കള്ളക്കഥാസമാഹാരങ്ങളിലേയും മനുഷ്യത്വ വിരുദ്ധത പുറത്തുകൊണ്ടുവരിക എന്നതുതന്നെയാണ്. ഒരുപക്ഷേ, ഈ വിഷയത്തില്‍ ഏറെ സംഭാവന നല്‍കാന്‍ കഴിയുമായിരുന്ന അഴീക്കോടും എം.കെ.സാനുവും സവര്‍ണ്ണ ചളിക്കുളങ്ങാളായ ഇതിഹാസങ്ങളില്‍ കാല്‍ വഴുതി വീണെന്ന് കരുതണം. ആ വീഴ്ച്ചയുടെ പേരില്‍ ഇവരെ വിമര്‍ശിക്കുന്നത് ഭാവിയില്‍ മറ്റുള്ളവര്‍ക്ക് സ്ഥലജല ഭ്രമത്തില്‍ നിന്നും രക്ഷ നേടാനെങ്കിലും സഹായിക്കും. ആ നിലക്കുള്ള ഈ പോസ്റ്റിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!
ചിത്രകാരന്റെ കമന്റു ഭരണിയില്‍ ഉപ്പിലിട്ടിരിക്കുന്ന ലിങ്ക്: ഇതിഹാസങ്ങളും ഐതിഹ്യങ്ങളും പൊളിച്ചെഴുതണം !

Wednesday, January 18, 2012

കൊച്ചി മുസരിസ് ബിനാലെ

....................................................... ....................................................... ....................................................... ....................................................... ....................................................... .......................................................

Saturday, January 14, 2012

നമ്മുടെ ശാസ്ത്ര ചിന്തകള്‍ക്ക് പുതിയ ദിശ !!

വിശ്വാസികളായാലും അവിശ്വാസികളായാലും തീര്‍ച്ചയായും കണ്ടിരിക്കേണ്ട വീഡിയോ. ഇടക്ക് കയറിവരുന്ന യുക്തിവാദ ബാനറും യുക്തിമാഗസിന്‍ പരസ്യവും കണ്ടില്ലെന്ന് കരുതിയാല്‍ വിജ്ഞാനപ്രദവും ചിന്തോദ്ധീപകവുമായ പ്രഭാഷണങ്ങള്‍....

............................................................
............................................................

Friday, January 6, 2012

പൊള്ളുന്ന ഐസ്ക്രീമും ജേണലിസ്റ്റുകളും !

നമ്മുടെ ജേണലിസ്റ്റുകള്‍ക്ക് വിവരമില്ലാഞ്ഞിട്ടാകാന്‍ സാധ്യതയില്ല. വിവരം കൂടിയവരാണെന്ന അന്ധവിശ്വസമുള്ളതുകൊണ്ടാണെന്നു തോന്നുന്നു... ആദര്‍ശത്തിന്റെ അസ്ക്യതയാല്‍ പത്ര മാധ്യമങ്ങളില്‍ നിന്നും ഇവറ്റകള്‍ പുറത്തക്കപ്പെട്ടാല്‍ പോലും സൈബര്‍ മാധ്യമത്തില്‍ തങ്ങളുടെ ദുരനുഭവം രേഖപ്പെടുത്താന്‍ ദുരഭിമാനം ഇവരെ അനുവദിക്കില്ല !! തറവാടിത്വവും രാജകീയ പാരമ്പര്യ മഹിമയുമുള്ള മാധ്യമങ്ങളുടെ അടിമത്വം മാത്രമേ ഇവര്‍ക്കു മാധ്യമ സ്വാതന്ത്ര്യമായി തോന്നുകയുള്ളു. ലജ്ജാകരം ജീര്‍ണ്ണലിസ്റ്റുകളെ !!! എത്രയോ വിലപ്പെട്ട അറിവുകളും അനുഭവങ്ങളുമായി മുട്ടകെട്ടതറിയാതെ അടയിരിപ്പ് തുടരുന്ന കോഴികളെപ്പോലെ സമൂഹത്തിന്റെ സ്വത്തായ വാര്‍ത്തക്കു മുകളില്‍ അടയിരിക്കുകയാണ് നമ്മുടെ ജേണലിസ്റ്റുകള്‍. വെറുതെയല്ല ഈ സാധനങ്ങളെ ജീര്‍ണ്ണലിസ്റ്റുകളെന്ന് പൊതുജനം പരിഹസിക്കുന്നത്. തങ്ങളുടെ കയ്യിലുള്ള അനുഭവങ്ങളും, അറിവുകളും, സാക്ഷികളും, സാക്ഷ്യങ്ങളും, ചിത്രങ്ങളും, വീഡിയോകളും, രേഖകളും എല്ലാം അഞ്ചു പൈസ ചിലവില്ലാതെ നെറ്റിലേക്ക് പറത്തി വിടാന്‍ കഴിയുമെന്നിരിക്കെ സമകാലിക മലയാളം വാരികയെ കാത്തിരുന്ന് ഐസ് ക്രീം കേസ് പിന്നാമ്പുറങ്ങള്‍ വ്യക്തമാക്കിയ വി.എം.ദീപയുടെ ലേഖനം എം.എന്‍.എം ന്യൂസ് നെറ്റിലെത്തിച്ചിരിക്കുന്നു. ആശ്വാസം അങ്ങനെയെങ്കിലും ഇതു വായിക്കാനായല്ലോ !!! സത്യത്തിന്റെ സൂര്യതാപമുള്ള വര്‍ത്തകളും രേഖകളും ആര്‍ക്കും അടയിരിക്കാനുള്ളതല്ല. അതു പൊതു ജനത്തിന് അവകാശപ്പെട്ടതാണ്. ജേണലിസ്റ്റുകളുടെ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ വിമുഖത കാണിച്ച ചാനല്‍ മുതലാളിമാരെപ്പോലെത്തന്നെ കുറ്റകരമാണ് സത്യം ജനങ്ങാളിലെത്തിക്കാന്‍ കാലവിളമ്പം വരുത്തിയ ജേണലിസ്റ്റുകളുടെ നടപടിയും. ഇങ്ങനെയൊക്കെ പറയാമെങ്കിലും, ഒരു സ്ത്രീയെന്ന നിലക്ക് വി.എം.ദീപ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം അത്രക്ക് ഭീകരമായിരിക്കുമെന്നതില്‍ സംശയമില്ല. ഒരു പക്ഷെ, സമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ച് മൊഴിമാറ്റിക്കൊണ്ടിരുന്ന റജിനയെക്കാള്‍ നൂറുമടങ്ങ് മാനസിക സമ്മര്‍ദ്ദവും, സാമൂഹ്യവും, തൊഴില്‍ പരമായതുമായ ഭീഷണികളും വീം.ദീപ അനുഭവിച്ചിരിക്കണം. കേരളത്തിലെ ജനങ്ങളുടെ ധാര്‍മ്മിക ബൊധത്തിനുവേണ്ടി അതിത്രയും കാലം കെടാതെ സൂക്ഷിച്ച് ജനങ്ങള്‍ക്കു കൈമാരിയതിന്റെ പേരില്‍ നന്ദി പറയേണ്ടിയിരിക്കുന്നു... ദീപ... നന്ദി... നന്ദി...
MNM News link

Tuesday, January 3, 2012

കുറ്റം ചെയ്യുന്ന കോടതികള്‍ !!

ഇന്ത്യന്‍ നീതി ന്യായ-നിയമ പരിപാലന സംവിധാനത്തെ ഇന്ത്യാരാജ്യത്തിന്റെ ഉടമകളായ 133 കോടി ജനം അത്യന്തം ഭയത്തോടുകൂടിയാണ് നോക്കിക്കാണുന്നതെന്നു പറയാം. അല്ലാതെ, ബഹുമാനത്തോടുകൂടിയോ കുറച്ചുകൂടി ജനാധിപത്യ ഭാഷയില്‍ പറഞ്ഞാല്‍ അഭിമാനത്തോടുകൂടിയോ അല്ല. എങ്ങിനെ അഭിമാനം തോന്നും ??? ഒരുത്തന്‍ കുറ്റവാളിയാണെന്ന് ആരോപിക്കപ്പെട്ടാല്‍ അയാള്‍ അവര്‍ണ്ണ പാരമ്പര്യത്തിലുള്ളയാളോ താടിക്കാരനോ ആണെങ്കില്‍ അന്വേഷണത്തിനും വിചാരണക്കും കോടതി വിധിക്കും മുന്‍പുതന്നെ കുറ്റാരോപിതനെ അഞ്ചോ പത്തോ കൊല്ലത്തേക്കോ അതില്‍ കൂടുതല്‍ കാലത്തേക്കോ വിചാരണ തടവുകാരനായി ജയില്‍ ശിക്ഷക്കു വിധേയരാക്കുക എന്നതാണ് നമ്മുടെ നാട്ടിലെ നീതി. നീതി നിഷേധിക്കാനും മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കാനുമുള്ള സര്‍ക്കാര്‍ ഭരണ യന്ത്രമായാണ് നമ്മുടെ നീതി ന്യായ വ്യവസ്ഥ പ്രായോഗിക തലത്തില്‍ ഉപയോഗിക്കപ്പെടുന്നതെന്ന് പറയാം. തിരുവിതാംകൂറിലെ പഴയ രാജഭരണകാലത്ത് അവര്‍ണ്ണരായ കുറ്റാരോപിതരെ ജീവന്‍ കളയാതെ ആസനത്തിലൂടെ ഇരുമ്പു കമ്പിപ്പാര അടിച്ചുകേറ്റി പൊതുസ്ഥലത്ത് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പ്രാണികള്‍ക്കും ഭക്ഷണമാകാന്‍ വിധിക്കപ്പെട്ടിരുന്ന ‘ചിത്രവധം‘ എന്ന നരാധമ ശിക്ഷാവിധിയേക്കാള്‍ ക്രൂരമാണ് ജനാധിപത്യ ഇന്ത്യയിലെ വിചാരണക്കു മുന്‍പേയുള്ള വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന അപ്രഖ്യാപിത ശിക്ഷാരീതികള്‍. കുറ്റാരോപിതന് ജാമ്യം പോലും നല്‍കാത്ത ഈ ക്രൂരത നീതിന്യായ സംവിധാനം ഇപ്പോഴും കയ്യടക്കിവച്ചിരിക്കുന്ന സവര്‍ണ്ണ വര്‍ഗ്ഗീയവാദികളുടേ(പ്രത്യേകിച്ചും ബ്രാഹ്മണരുടെ) മൃഗീയ പ്രാതിനിധ്യംകൊണ്ട് സംഭവിക്കുന്നതായിരിക്കണം.

Sunday, December 25, 2011

ബ്രാമി മലയാളം ലിപികള്‍


ബ്രാമി, വെട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ,മലയാളം തുടങ്ങിയ വിവിധ ഭാഷാ രൂപങ്ങളുടെ ലിപി വ്യതിയാനത്തിലേക്ക് അറിവു നല്‍കുന്ന രണ്ടു ചാര്‍ട്ടുകളുടെ ഫോട്ടോ ഇതോടൊപ്പം ചേര്‍ക്കുന്നു. ഭാഷാചരിത്ര കുതുകികള്‍ക്ക് ഉപകരപ്പെടുമെങ്കില്‍ സന്തോഷം. ഡിസംബര്‍ 12 മുതല്‍ 17 വരെ കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്തു കേരള ഗവണ്മെന്റിന്റെ ആര്‍ക്കീവ്സ് ഡിപാര്‍ട്ടുമെന്റ് നടത്തിയ പുരാവസ്തു രേഖാപ്രദര്‍ശനത്തില്‍ നിന്നും എടുത്ത ഫോട്ടോകളാണ്. ഈ പ്രദര്‍ശനത്തില്‍ നിന്നും എടുത്ത മറ്റു ചില ചരിത്ര രേഖകളുടെ ഫോട്ടോകള്‍ ചിത്രകാരന്റെ ബ്ലോഗില്‍ സൂക്ഷിച്ചിരിക്കുന്നത് ലിങ്കില്‍ ഞെക്കി വായിക്കാവുന്നതാണ്.
ലിങ്ക്: 
മുസ്ലീങ്ങളുടെ സത്യത്തിലുള്ള ചരിത്രം അഭിമാനകരമാണ്

പ്രിന്റു മാധ്യമങ്ങള്‍ മോഷ്ടാക്കളാകുമ്പോള്‍ !

അച്ചടി പ്രസിദ്ധീകരണങ്ങള്‍ക്ക് ഒരു മാടമ്പി മനസ്സുണ്ടാകുക എന്നത് സ്വാഭാവികമാണ്. എന്നാല്‍, ജനാധിപത്യ വിരുദ്ധമായ ആ മാടമ്പിത്വം  ഇന്റെര്‍ നെറ്റ് കാലഘട്ടത്തിലെത്തുമ്പോള്‍ സ്വയം കണ്ടെത്തി നശിപ്പിക്കേണ്ടതായ സാംസ്ക്കാരിക ചുമതലാബോധം അതിന്റെ ഉടമകളും പത്രാധിപന്മാരും നിറവേറ്റാത്തപക്ഷം അവര്‍ക്കുതന്നെ അപമാനകരമാകുന്ന തലത്തിലെക്ക്  വളരുന്ന പാരയായിത്തീരും എന്ന് ഓര്‍മ്മിപ്പിക്കട്ടെ.

 പണ്ടൊക്കെ പ്രസിദ്ധീകരണങ്ങളുടെ മുതലാളിമാരുടെയും,പത്രാധിപന്മാരുടെയും, കറപുരണ്ട ജീവിതത്തിലെക്ക് വെളിച്ചം വീഴ്ത്തുന്ന വല്ല പുസ്തകമോ, ലേഖനമോ വല്ലയിടത്തും പ്രസിദ്ധീകരിക്കപ്പെട്ടാല്‍ ക്ഷണത്തില്‍ പത്രമുതലാളിമാര്‍ തങ്ങളുടെ തൊഴിലാളികളെയും, സമ്പത്തിനെയും, ഭരണ ബന്ധങ്ങളെയും ഉപയോഗപ്പെടുത്തി അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണത്തിന്റെ മാര്‍ക്കറ്റിലെത്തിയ മുഴുവന്‍ കോപ്പികളും വിലകൊടുത്ത് വാങ്ങുന്ന മാടമ്പിത്വ ബുദ്ധികൊണ്ട് പ്രശ്നം പരിഹരിക്കുമായിരുന്നു. എന്നാല്‍, ഇന്റെര്‍നെറ്റിനെ സമ്പന്ധിച്ച് അത്തരം വല്ല്യേട്ടന്‍ കളിയൊന്നും നടപ്പാക്കനാവില്ലെന്നു മാത്രമല്ല, അപമാന ഭാരം കൂട്ടാനും അതിവിളവുകള്‍ സഹായിക്കും.
മാത്രമല്ല, പ്രിന്റു മീഡിയയിലെ അപമാനം അടുത്ത ലക്കം ഇറങ്ങുന്നതോടെ കെട്ടടങ്ങുമെങ്കിലും സൈബര്‍ മീഡിയയിലെ അപമാനം ഒരു ലിങ്കു ക്ലിക്കിലൂടെയോ പത്രത്തിന്റേയോ പത്ര ഉടമയുടേയോ പത്രാധിപരുടെയോ ലേഖകന്റേയോ പേര്‍ ഇന്റര്‍ നെറ്റില്‍ സര്‍ച്ച് ചെയ്താലുടന്‍ ഏറ്റവും മോളിലായി പ്രത്യക്ഷപ്പെട്ട് ഊടുതുണീ അഴിച്ചെടുത്ത് സ്ഥലം വിടുമെന്ന ഏര്‍പ്പാട് ലോകാവസാനം വരെ നിലനില്‍ക്കുമെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്.

അതുകൊണ്ട്, നെറ്റിലെ സൃഷ്ടികള്‍ എടുത്ത് സ്വന്തം കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനു മുന്‍പ് അതിന്റെ കര്‍ത്താവിന്റെ അനുമതി വാങ്ങുകയൊ, കര്‍ത്താവിന്റെ പേരും നെറ്റിലെ ഒറിജിനല്‍ പോസിലേക്കുള്ള വിലാസവും നല്‍കാനുള്ള സാമാന്യ മര്യാദ പ്രകടിപ്പിക്കാനുള്ള ബാധ്യത നിറവേറ്റുകയോ ചെയ്യേണ്ടതാണ് എന്ന് പ്രിന്റു മീഡിയകളോടും വിഷ്വല്‍ മീഡിയകളോടും ചിത്രകാരന്‍ സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
സൈബര്‍ മീഡിയ സ്മാര്‍ട്ട് ഫോണുകളുടേയും ടാബ്ലറ്റുകളുടേയും വരവോടെ കൂടുതല്‍ പ്രചാരം നേടാന്‍ തുടങ്ങിയിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സൈബര്‍ മീഡിയയിലുള്ളവര്‍ ഇനി പ്രതികരിച്ചു തുടങ്ങുമെന്നതിനാല്‍ മാന്യതയും ബഹുമാനവും ജനാധിപത്യപരമാകുമെന്നതില്‍ സംശയം വേണ്ട.
കാര്‍ട്ടൂണിസ്റ്റും, ഫോട്ടോഗ്രാഫറും, ചിത്രകാരനും, എഴുത്തുകാരനുമായ ബ്ലോഗര്‍ നൌഷാദ് അകമ്പാടത്തിന്റെ ബ്ലോഗില്‍ പ്രിന്റു മീഡിയകള്‍ ഒരു ക്രെഡിറ്റ് ലൈന്‍ പോലും കൊടുക്കാതെ തന്റെ കാര്‍ട്ടൂണ്‍ അടിച്ചുമാറ്റി പ്രസിദ്ധീകരിച്ചതിനെക്കുറിച്ച് വളരെ വേദനയോടെ ഒരു പോസ്റ്റ് എഴുതിയതായി കണ്ടതിന്റെ പേരിലാണ് ഈ പോസ്റ്റ്. നൌഷാദിന്റെ പോസ്റ്റിലേക്കുള്ള ലിങ്ക്: "കലാകൗമുദീ..ഒരു വാക്ക് ചോദിക്കാമായിരുന്നില്ലേ എന്നോട്? "

Thursday, December 15, 2011

മലയാളത്തിന്റെ പാട്ട്... പ്രസീദയിലൂടെ !

..........................................................
.......................................................... ..........................................................

Wednesday, December 14, 2011

ശബരിമല അയ്യപ്പന്റെ പിതൃത്വപദവിക്കായി മത്സരം !

ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്താവകാശം തന്ത്രിയിലേക്ക് വലിച്ചു കെട്ടുന്നതിനു മുന്‍പുള്ള പ്രചരണ കര്‍മ്മമാണെന്നു തോന്നുന്നു തന്ത്രി കുടുംബത്തിലെ പേരക്കുട്ടികള്‍ മീഡിയയിലുള്ള തങ്ങളുടെ സ്വാധീനം ഉപയോഗപെടുത്തി നടത്തിക്കൊണ്ടിരിക്കുന്നത്. ശബരിമല ശാസ്താവിന്റെ പിതാവിന്റെ സ്ഥാനമാണ് തന്ത്രിക്കുള്ളതെന്ന് സ്ഥാപിക്കാന്‍ ചാനല്‍ ചര്‍ച്ചയില്‍ പേരക്കുട്ടികള്‍ ആഞ്ഞു ശ്രമിക്കുന്നുണ്ട്. പന്തളം രാജാവിനും അയ്യപ്പന്റെ അച്ഛന്റെ സ്ഥാനമാണുള്ളതെന്ന് വേറേയും അവകാശവാദങ്ങളുണ്ട്. ശിവനും മഹാ വിഷ്ണുവുമാണ് ശബരി മല അയ്യപ്പന്റെ മറ്റു രണ്ട് അച്ഛന്മാര്‍. എട്ടുകാലി മമ്മൂഞ്ഞുകളായ ഈ അച്ഛന്മാരെയെല്ലാം പോടാ നായിന്റെ മക്കളെ എന്ന് ആക്രോശിച്ച് ഓടിച്ചു വിടാന്‍ മിണ്ടാന്‍ ശേഷിയില്ലാത്ത വെറും പ്രതിമയായ അയ്യപ്പനു കഴിയുന്നില്ല എന്നതാണു സത്യം.ബ്രാഹ്മണ മന്ത്രവാദികളുടെ ഈ ചെറ്റത്തരത്തിനെതിരെ ഉരിയാടാന്‍ ശേഷിയുണ്ടായിരുന്ന പുരോഗമന പ്രസ്ഥാനങ്ങളിലെ പ്രബുദ്ധ ജനതയെയെല്ലാം കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും യുക്തിവാദി സംഘങ്ങളും വരിയുടച്ച് വണ്ടിക്കാളകളാക്കി മാറ്റിയതിനാല്‍ നമ്മുടെ സമൂഹം പ്രതീക്ഷ നല്‍കാത്തവിധം ഇരുട്ടിലാണെന്നു പറയാം.

Thursday, November 24, 2011

തത്വമസി

ശബരിമല തീര്‍ത്ഥാടന കാലമാണിത്. ശബരിമലയില്‍ പതിനെട്ടാം പടി കയറി ചെല്ലുന്ന അയ്യപ്പന്മാരെ ശബരിമല അയ്യപ്പന്‍ സ്വീകരിക്കുന്നത് “തത്വമസി” എന്ന ദൈവവും മനുഷ്യനും ഒന്നാണെന്ന അറിവുനല്‍കുന്ന വാക്കുകൊണ്ടാണ്. അമ്പലത്തിന്റെ മോന്തായത്തില്‍ അത്രയും വലുതായി “തത്വമസി” എഴുതിവച്ചിട്ടും നമ്മുടെ മന്ദബുദ്ധികളായ ഭക്തര്‍ ആ വാക്കു കാണാറുണ്ടോ എന്നത് സംശയമാണ്. കണ്ടാല്‍ തന്നെ അതിന്റെ അര്‍ത്ഥമൊട്ട് പിടികിട്ടാനുമിടയില്ല. ഭക്തനെ തന്റെതന്നെ പ്രതി ബിംബമായി കണ്ട് ആധരിക്കുന്ന ദൈവത്തിന്റെ മാനവികവല്‍ക്കരിക്കപ്പെട്ട ഒരു ദര്‍ശനമാണ് ശബരിമല ശാസ്താവ് മുന്നോട്ടുവക്കുന്നത്. ബ്രാഹ്മണരുടെ തടവുപുള്ളികളായ ഹിന്ദുമത ദൈവങ്ങളില്‍ നിന്നും വ്യത്യസ്തമായ ഈ ദര്‍ശനത്തെ ഉള്‍ക്കൊള്ളാനാകുമെങ്കില്‍ അയ്യപ്പന്മാര്‍ക്ക് ദൈവീക സാക്ഷാത്ക്കാരം തന്നെ അനുഭവിക്കാനാകുന്ന വിധം മഹത്തരമാകേണ്ടതായിരുന്നു ശബരിമല തീര്‍ത്ഥയാത്ര. വേദനയോടെ പറയട്ടെ, നാം ശബരിമല സന്ദര്‍ശിക്കുന്നത് ഭക്തരായാണ്, ദൈവീകതയിലെക്ക് മാനസികമായി ഉയരുന്ന സത്യാന്വേഷകരായല്ല. അതുകൊണ്ടാണ് ശബരിമല ശാസ്താവിനെ സംബന്ധിച്ച്  ഒരിക്കലും അനുവദിക്കാനാകാത്ത തന്ത്ര ശാലികളും മന്ത്രവാദികളുമായ ബ്രാഹ്മണരുടെ സാന്നിദ്ധ്യം നമുക്ക് അരോചകമായി തോന്നാത്തത്. “തത്വമസി” എന്ന ദൈവീകതയിലേക്ക് ഉയരുന്ന മുഹൂര്‍ത്തത്തില്‍ ദൈവത്തിനും, വിശ്വാസിക്കും ഇടയില്‍ ഒരു കൂട്ടിക്കൊടുപ്പുകാരനായി ബ്രാഹ്മണന്‍ ഇടപെടുന്നത് “തത്വമസി” എന്ന ദര്‍ശനത്തെ വ്യഭിചരിച്ചു നശിപ്പിക്കുന്ന ബ്രാഹ്മണ രാഷ്ട്രെയത്തിന്റെ അധിനിവേശമായി നമുക്ക് തിരിച്ചറിയാനാകുന്നില്ല എന്നത് ഒരു ദുഖസത്യമാണ്. സ്വയം ദൈവാംശമാണെന്ന് തിരിച്ചറിഞ്ഞ് അഭിമാനിക്കുന്നതിന്റെ മാനവിക വികാസവും സ്വാതന്ത്ര്യവും നമ്മുടെ സമൂഹത്തെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കാന്‍ തക്കവിധം ശക്തവും ക്രിയാത്മകവുമാണ്.തത്വമസുയെപ്പോലുള്ള ആശയങ്ങളാണ് നമ്മേ മുന്നൊട്ടു നയിക്കേണ്ടതെന്നും, ഫാഷന്‍ ടിവി യിലെ മോഡലുകളെപ്പോലുള്ള അംഗലാവണ്യമുള്ള സ്ത്രീകളെ സാരിയുടുപ്പിച്ച് താമരയിലിരുത്തിയും, നീലം മുക്കിയെടുത്ത എട്ടുകാലിയെപ്പോലുള്ള മാംസളമായ  രാമറാവു ദൈവങ്ങളും നമ്മുടെ ആരാധനാപത്രമാകുന്നത് നമ്മുടെ അടിമത്വത്തിനു വഴിവക്കുമെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. തത്വമസി, അദ്ധ്വൈതം തുടങ്ങിയ ദര്‍ശനങ്ങള്‍ ബ്രാഹ്മണ സവര്‍ണ്ണ മതം ബുദ്ധ ധര്‍മ്മത്തില്‍ നിന്നും മോഷ്ടിച്ച് സ്വന്തമാക്കിയ വാക്കുകളാണെന്നു കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. അറിവിന്റെ വ്യാപനത്തെ ഭയക്കുകയും, അറിയാതെ അറിവു നേടിയവന്റെ പെറുവിരല്‍ അറുത്തു വാങ്ങിയും, അവന്റെ  ചെവിയില്‍ ഇയ്യം ഉരുക്കിയൊഴിച്ചും, പാണ്ഢിത്യം കൊണ്ട് തങ്ങളെ വെല്ലുവിളിച്ചിരുന്ന ബുദ്ധ സന്ന്യാസിമാരുടെ നാവ് അരിഞ്ഞെടുത്തും ജനങ്ങളെ അറിവില്ലാത്തവരായി പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ ചരിത്രമുള്ള ബ്രാഹ്മണ്യം ഒരിക്കലും “തത്വമസി”, “അദ്വൈതം“ തുടങ്ങിയ ആശയങ്ങള്‍ തങ്ങളുടെ പാഢിത്യത്തിനു മുതല്‍കൂ‍ട്ടാക്കുകയല്ലാതെ പ്രചരിപ്പിക്കില്ലെന്ന് ഓര്‍ക്കുക. ക്ഷേത്രങ്ങലില്‍ നിന്നും മന്ത്രവാദികളും കുടില തന്ത്രജ്ഞരുമായ ബ്രാഹ്മണരെ പൂറത്താക്കാനുള്ള പ്രക്ഷോപ പരിപാടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. സവര്‍ണ്ണ സംസ്ക്കാരത്തിന്റെ നീരാളി പിടുത്തത്തില്‍ നിന്നും സമൂഹത്തിനു മോചനം ലഭിക്കാന്‍ ഇന്ത്യയില്‍ അതുമാത്രമേ വഴിയുള്ളു.    ചിത്രകാരന്റെ “സരസ്വതിക്ക് എത്ര മുലകളുണ്ട് ” എന്ന പോസ്റ്റിന്റെ ലിങ്ക്.

Monday, November 21, 2011

മുല്ലപ്പെരിയാര്‍- ജല ബോംബ് mullaperiyar, water bomb

അപകടം നടന്നതിനു ശേഷം മാത്രം നെലോളിക്കുകയും കണ്ണില്‍ കണ്ടവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന അടിമബോധമുള്ള സമൂഹമാണ് നമ്മുടേത്. പുരോഹിതരെപ്പോലെ ജനങ്ങളുടെ കണ്ണും കാതും കൈവശപ്പെടുത്തി, സമൂഹത്തെ അധീനപ്പെടുത്തിയിരിക്കുന്ന പത്രമാധ്യമങ്ങളേയും കലാസാഹിത്യ പ്രവര്‍ത്തകരേയും ചെരിപ്പുകൊണ്ട് അടിക്കുന്നതുപോലെ അക്ഷരങ്ങള്‍കൊണ്ട് വിമര്‍ശനവിധേയരാക്കാതെ നമ്മുടെ അടിമത്വമോ നിസംഗതയോ മാറിക്കിട്ടുകയില്ല.നാളെയെക്കുറിച്ച് ഒരു ജനതക്ക് ബോധമുണ്ടാകണമെങ്കില്‍ തങ്ങളുടെ ഇന്നലയെക്കുറിച്ച് അറിഞ്ഞിരിക്കണമല്ലോ. എല്ലാ അപകടങ്ങള്‍ക്കും, ദുരന്തങ്ങള്‍ക്കും മുന്നില്‍ എന്തോ നടക്കട്ടെ എന്ന നിസാരബോധത്തോടെ പെരുമാറാന്‍ കീടങ്ങള്‍ക്കും, ജന്തുക്കള്‍ക്കും,സസ്യങ്ങള്‍ക്കും മാത്രമേ കഴിയു...മനുഷ്യര്‍ക്കു കഴിയില്ല. നമ്മള്‍ മനുഷ്യരാകാന്‍ കുറേ പഠിക്കേണ്ടിയിരിക്കുന്നു.
..............................................................

Thursday, November 10, 2011

“പൊട്ടന്‍“ രാഷ്ട്രപതിമാര്‍ ആദരവ് അര്‍ഹിക്കുന്നില്ല !

സ്വാഭാവികമായും സവര്‍ണ്ണമല്ലാത്ത എല്ലാ ആശയങ്ങളും,സ്ഥാപനങ്ങളും, വ്യക്തികളും, സമൂഹവും, സംഘടനകളും, ഓര്‍മ്മകളും
(സവര്‍ണ്ണതക്ക് കീഴ്പ്പെടാന്‍ തയ്യാറാകാതിരിക്കുകയോ ലയിച്ചുചേരാന്‍ വിമുഖത കാണിക്കുകയോ ചെയ്താല്‍) പാര്‍ശ്വവല്‍ക്കരിച്ച് നശിപ്പിച്ചു കളയാനുള്ള സ്വയം നിയന്ത്രിത മാന്യതാബോധം തന്നെ സവര്‍ണ്ണ സാമൂഹ്യവ്യവസ്ഥയില്‍ (സവര്‍ണ്ണ പ്രത്യയശാസ്ത്രത്തില്‍) രണ്ടായിരം വര്‍ഷക്കാലമായി കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി കാണാനാകും. ലോകത്തിന്റെ സാംസ്ക്കാരിക പ്രകാശമായിരുന്ന ബുദ്ധമതത്തേയും അശോക ചക്രവര്‍ത്തിയേയുമൊക്കെ ചരിത്ര-സാംസ്ക്കാരിക മുദ്രകളെല്ലാം വേരോടെ പിഴുതുകളയാനായത് സവര്‍ണ്ണതയുടെ ഈ സവിശേഷ സിദ്ധിയാണ്.

( ചിത്രകാരന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്നും പറയുകയാണെങ്കില്‍ ബ്ലോഗില്‍ സവര്‍ണ്ണതയെ എതിര്‍ത്തതിന്റെ പെരില്‍ “ചിത്രകാരന്‍ ” എന്ന വാക്ക് ബോധപൂര്‍വ്വം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന ഭേദപ്പെട്ട മാന്യരെന്നു കരുതുന്ന ബ്ലോഗ് എഴുത്തുകാരുടെ ഒരു സംഘം തന്നെ ഉള്ളതായി കാണാനായിട്ടുണ്ട്. ഇവര്‍ക്കടിയില്‍ ചിത്രകാരന്‍ എന്ന വാക്ക് ആരെങ്കിലും സെര്‍ച്ചു ചെയ്താല്‍ വളരെ അധിക്ഷേപാര്‍ഹമായ വിവരങ്ങളെ സര്‍ച്ച് റിസല്‍ട്ടായി പൊങ്ങിവരാവു എന്ന് ബോധപൂര്‍വ്വം നിശ്ചയിച്ച് അതിനായി ചിത്രകാരനെതിരെ പോസ്റ്റുകളും കമന്റുകളും ചമച്ചുണ്ടാക്കുകയും വ്യക്തിപരമായി ദ്രോഹിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന വലിയൊരു ഗ്രൂപ്പിനേയും കണ്ടിട്ടുണ്ട്. സവര്‍ണ്ണതയുടെ ശക്തമായ പ്രതിരോധ വ്യവസ്ഥിതി അത്രക്ക് സര്‍വ്വവ്യാപിയായി നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.)

സത്യത്തില്‍ നന്മയെ തിരസ്ക്കരിക്കാന്‍ ശ്രമിക്കുന്ന സവര്‍ണ്ണ പൊതുബോധത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ ആരും തന്നെ മനപ്പൂര്‍വ്വം തെറ്റുചെയ്യണം എന്ന വ്യക്തിത്വം പുലര്‍ത്തുന്ന കുറ്റവാളികളല്ല എന്നതാണു രസകരമായ കാര്യം. സാമൂഹ്യ തിന്മയായ സവര്‍ണ്ണതയെ അച്ചുതണ്ടാക്കി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന വ്യവസ്ഥിതിയില്‍ ജന്മംകൊണ്ട് അകപ്പെട്ട സവര്‍ണ്ണനും കര്‍മ്മം കൊണ്ട് അകപ്പെട്ടുപോകുന്ന അവര്‍ണ്ണനും തങ്ങള്‍ നന്മയെയാണ് തമസ്ക്കരിക്കുന്നതെന്ന് ഒരിക്കലും തോന്നുകയില്ലെന്നു മാത്രമല്ല, തങ്ങള്‍ സാമൂഹ്യജീവികളെന്ന നിലയില്‍ അനുഷ്ഠിക്കേണ്ട ധര്‍മ്മമാണ് നന്മയെ പാര്‍ശ്വവല്‍ക്കരിച്ച് ഇല്ലാതാക്കല്‍ എന്ന “നിഷ്ക്കളങ്കമായ സാമൂഹ്യ ബോധ” മാണ് ഉണ്ടായിരിക്കുക.
“സവര്‍ണ്ണത” അല്ലെങ്കില്‍ മന്ത്രവാദികളായ ബ്രാഹ്മണ്യം നിര്‍മ്മിച്ച “ജാതീയത” (ഇന്നത്തെ ഹിന്ദുമതം) സമൂഹ നന്മയെ തിന്മയായും, തിന്മയെ നന്മയായും വളരെ വിദഗ്ദമായി ലേബല്‍ ചെയ്യുന്ന ഏര്‍പ്പാടാണ്. തങ്ങളുടെ സ്വാര്‍ത്ഥമായ സവര്‍ണ്ണ ജാതിവൃത്തത്തിനു പുറത്തുള്ള വലിയ മനുഷ്യസമൂഹത്തെ മുഴുവനായി തങ്ങള്‍ക്കെതിരെയുള്ള അസുരശക്തിയായി നാമകരണം ചെയ്ത് കഥകളും, പുരാണങ്ങളും, ഇതിഹാസങ്ങളും കൊണ്ട് സാംസ്ക്കാരികതയില്‍ കുത്തിനിറച്ച് സാംസ്ക്കാരിക മണ്ഡലത്തില്‍ നിന്നും ബഹുസ്വരതയുടെ നന്മയെ സമ്മര്‍ദ്ധത്തിലൂടെ പുറത്തു നിര്‍ത്തുകയും, സ്വാഭാവികമായി സ്വയം നശിക്കാന്‍ അനുവദിക്കുകയുമാണ് സവര്‍ണ്ണ പ്രത്യയശാസ്ത്രത്തിന്റെ (സംങ്കുചിത)യുദ്ധരീതി. ഈ സത്യം ഇനിയും മനസ്സിലാക്കാതെ, നാം എത്ര വലിയ ബഹുജന പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്നാലും അതെല്ലാം സവര്‍ണ്ണതക്ക് വളമായി മാറുന്നത് കണ്ട് കണ്ണീര്‍വാര്‍ക്കാനേ കാലത്തിനു കഴിയു. തന്ത്ര-മന്ത്രവാദികളായ ബ്രാഹ്മണ പൌരോഹിത്യം സൃഷ്ടിച്ച “സവര്‍ണ്ണത എന്ന ജാതിചിന്തയെ” വേര്‍ത്തിരിച്ചെടുത്ത് നശിപ്പിക്കാതെ ഒരു സാമൂഹ്യ - സാംസ്ക്കാരിക - രാഷ്ട്രീയ ജനാധിപത്യമാറ്റവും, നീതിയും, സമത്വബോധവും ഇന്ത്യയില്‍ ഉണ്ടാകാന്‍പോകുന്നില്ല.
“ബഹുമാനപ്പെട്ട മന്ത്രി എന്നു വിളിക്കെടാ പൊട്ടാ” എന്ന് നിയമ സാമാജികനും, മുന്‍ മന്ത്രിയുമായ പട്ടികജാതിക്കാരനോട് ഒരു ശൂദ്ര കൃസ്ത്യാനി ആജ്ഞാപിക്കുന്നത് കേട്ട് അസാധാരണമായി ഒന്നും സംഭവിച്ചില്ലെന്നു കരുതിയിരിക്കുന്ന “സംസ്ക്കാര സമ്പന്നരുടെ” നാടാണു നമ്മുടേത്. നന്മയും തിന്മയും തെറ്റായി ലേബല്‍ ചെയ്തതുകൊണ്ട് നമുക്കൊന്നും മനസ്സിലാകുന്നില്ലെന്നതിന്റെ ലജ്ജാകരമായ ഒരു ഉദാഹരണമായി പൊട്ടന്‍ ജോര്‍ജ്ജിന്റെ മനുഷ്യത്വ രഹിതമായ ജല്‍പ്പനങ്ങള്‍ കുറച്ചുകാലമെങ്കിലും നമ്മുടെ ഓര്‍മ്മയില്‍ നിലനില്‍ക്കുമായിരിക്കും.
ഡി.പ്രദീപ് കുമാറിന്റെ ദൃഷ്ടിദോഷം ബ്ലോഗില്‍ "എന്തിനു കെ.ആർ.നാരായണനെ ഓർക്കണം?" എന്ന നമ്മുടെ ധാര്‍മ്മിക കാപട്യത്തിനു നേരെയുള്ള ശക്തമായ പോസ്റ്റ് വായിച്ചപ്പോള്‍ ചിത്രകാരനുണ്ടായ ചിന്തകളാണ് മുകളില്‍ കുറിച്ചിരിക്കുന്നത്.

Chithrakarans blog posts

ചിത്രകാരന്റെ കുറിപ്പുകള്‍(പോസ്റ്റുകള്‍): |ചിത്രകാരന്റെ ചിത്രങ്ങള്‍ chithrakaran’s paintings|നാണോം മാനോം ഇല്ലാത്തവര്‍ !|ബഷീര്‍ വള്ളിക്കുന്ന് ചെറ്റയോ തറവാടിയോ ?|പിള്ളയുടെ ജയില്‍ വാസ നാടകം പൊളിഞ്ഞു !|മല്ലിക സാരാഭായ് Mallika Sarabhai| ലൈംഗീക വിദ്യാഭ്യാസവും മനോഹരമാക്കാം !|പത്ര ഏജന്റുമാരുടെ സമരം നാം ശ്രദ്ധിച്ചുവോ ?|തുമ്പിയുടെ വിശ്വാസം| പൈതൃക നിധികളും ജനാധിപത്യ പ്രസ്ഥാനങ്ങളും |യേശുദാസന്‍ പാണനാണ് !|വംശനാശംവന്ന കേരള ക്ഷത്രിയര്‍ !!|തലശ്ശേരിയിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് Herman gunder...| ബിംബമോ പ്രതിബിംബമോ... ഏതാണു യാഥാര്‍ത്ഥ്യം ?| സവര്‍ണ്ണത - നശിപ്പിക്കപ്പെടേണ്ട ഹൈന്ദവ വര്‍ഗ്ഗീയത !| “ഒപ്പുമരവും” ബ്ലോഗര്‍മാരും | തിരുവനന്തപുരത്തെ പാണ്ഡവന്മാര്‍|അഭിമാനകരമായ ആശാന്‍ സ്മാരകം !|കാവ്യ തമ്പുരാട്ടിക്കു കൊമ്പുണ്ടോ ? Kavya Madhavan|ഈര്‍ച്ച, ഈര്‍ച്ചവാള്‍, ആപ്പ്, ഈര്‍ച്ചക്കാരന്‍, ഈര്...|അച്ഛനെ ക്യാമറയിലാക്കാന്‍...|കമ്മികളുടെ പ്രഷര്‍ റിലീസ് വാള്‍വ് !! Dillipost.in|കേരളത്തില്‍ ജാതിവിവേചനമില്ല !|ഇന്ത്യയിലും നെറ്റ് വിപ്ലവം !|“ഓവര്‍ സ്പീഡ് “ - പോലീസ് പിടിച്ചുപറിക്കുന്നു !!|അതിരാത്രം- മന്ത്രവാദി നാടകം !!! Athirathram| മത്താപ്പ് നായരും പിതൃശൂന്യ വര്‍മ്മയും !|മാടായി കാവ് Madayi Kavu|കേരളത്തിലെ നായ്‌ കുറുക്കന്മാര്‍|നവമാധ്യമങ്ങളുടെ ജനാധിപത്യ പ്രസക്തി|അച്ഛനെ മാറ്റിപ്രതിഷ്ഠിച്ച് അഴിക്കോട് പാലോട്ട് കാവ്|മാഹിയിലെ ടൂറിസം പരിഷ്ക്കാരങ്ങള്‍|തടവുപുള്ളി പൊട്ടിച്ചിരിക്കുന്നു...!!|മലയാളം ടൈപ്പ് ചെയ്യാൻ കീമാജിക്‌ !!|കാവില്‍ പാമ്പും പരുന്തും പ്രതിഷ്ഠയാകുമ്പോള്‍|എം.ജി.മല്ലിക മാതൃഭൂമിയില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് എഴുതിയ ലേഖനം |നിലത്തു നില്‍ക്കുന്ന ദൈവങ്ങള്‍| വാമനന്മാരുടെ RSSകാലുകള്‍ !| മുടി പ്രതിഷ്ഠിക്കാന്‍ കോഴിക്കോട് ഏറ്റവും വലിയ പള്ളി പണിയുന്നു ! | തലശ്ശേരി അണ്ടല്ലൂര്‍ കാവ് ഉത്സവം| തുഞ്ചന്‍പറമ്പ് അറവുശാലയോ ? | ബി.ജെ.പിക്ക് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !|ബൈപോളാര്‍ മൂഡ് ഡിസോര്‍ഡര്‍| മനുഷ്യരെ കൊല്ലുന്ന മകരവിളക്ക് !| കണ്ണൂരിലെ ശവകുടീരങ്ങള്‍| സാധ്യത നല്‍കുന്ന മൃതദേഹങ്ങള്‍ !| പിയൂഷ് പാണ്ഡെ വരുന്നു !| അരുന്ധതി റോയിക്ക് അഭിവാദ്യങ്ങള്‍ !!!| അംഗീകാരങ്ങളുടെ ആഭിജാത്യം !| കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!|സുനിത കൃഷ്ണന്‍ എന്ന മഹതി| മൂക്കുമുറിക്കുന്ന മത ഗുണ്ടകളും, മൂക്ക് നല്‍കുന്ന മനുഷ്യത്വവും !| പീഢനങ്ങള്‍ ഏറ്റുവാങ്ങാന്‍ മുന്നോട്ടുവരിക !| ഈഴവരും മുസ്ലീങ്ങളും അസുരന്മാരാണ് !!! | എഴുത്ത് അവസാനിപ്പിച്ച കവി| ചിലി ലോകത്തിനു നല്‍കിയ പാഠം| 83 വയസ്സുള്ള ഒരു കൌമാരക്കാരന്‍ !!!| വിദ്യാഭ്യാസ വിപ്ലവം !!!| ഇന്ത്യ തിളങ്ങുകതന്നെ ചെയ്തു !!!| അയോധ്യയും നക്കിക്കൊല്ലുന്ന ബുജികളും|സ്വര്‍ഗ്ഗാര്‍ത്ഥികളായ മതകുറ്റവാളികള്‍ !| മുക്കുവന് ജ്ഞാനപീഠം കിട്ടുമോ ?| ഈ നാണക്കേട് നമുക്കു സ്വന്തം !!!| ഒരു പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ പോലും ഇസ്ലാമിനു കഴിയില്ലേ ??? !!!| യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?|മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...|പ്രഫസര്‍ ടി.ജെ.ജോസഫിന്റെ വാക്കുകള്‍ മാതൃഭൂമിയില്‍|കൃഷ്ണ ജയന്തിയും, നായ വളര്‍ത്തുന്ന കുട്ടിയും| ചെഗുവേര ചെരുപ്പുകള്‍ക്കെതിരെ ഡിഫി !!!| വാലുകള്‍ ആടുന്നത് ആര്‍ക്കുവേണ്ടി ?| കെ.പി.രാമനുണ്ണി മൌദൂതിസന്ദേശമെഴുതുകയാണ് !|വിശാലമനസ്കനോ ബൂലോഗമോ... ഏതാണു മൂത്തത് ?|ആദ്യരാത്രി- ലൈവ് സം‌പ്രേക്ഷണവും ചര്‍ച്ചയും !|ബ്ലോഗര്‍ കാളിദാസനെതിരെ ഇസ്ലാമിക മതപ്രാന്തന്റെ ഭീഷണി|പ്രവാചക നിന്ദയെ അടവെച്ച് വിരിയിച്ച മൌദൂതികള്‍ !|വിപണിയിലേക്ക് ആവാഹിക്കപ്പെടുന്ന സ്ത്രീപക്ഷം| പരസ്യത്തിന്റെ രഹസ്യഭാഗങ്ങള്‍ !!!|പൊതു സ്ഥലങ്ങളില്‍ നഗ്നത പ്രോത്സാഹിപ്പിക്കണം !| നമുക്കു വേണം മലയോര എക്സ്പ്രസ്സ് ഹൈവെ| ബുജികള്‍ക്ക് മയിലെണ്ണ കിട്ടുന്നത് എവിടെനിന്ന് ?| സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി|ശാന്ത ടീച്ചറുടെ മോഹപ്പക്ഷി ഭൂലോകത്ത് പറക്കാനാരംഭിച്ചു !| സ്ത്രീയെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിയുന്നതാര് ???| മൌദൂതികള്‍ക്ക് എസ്.വി.രാമനുണ്ണിയുടെ കര്‍ക്കടക കഞ്ഞി !!!| മുരുകന്‍ കാട്ടാക്കടയും ബ്ലോഗ് മീറ്റും !!!|പുര കത്തുമ്പോള്‍ വാഴവെട്ടുന്ന ജി.പി.രാമചന്ദ്രന്‍| കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !| ബ്രാഹ്മണ ജനതപാര്‍ട്ടിയുടെ താലീബാനിമുഖം !| കണ്ടല്‍ പാര്‍ക്ക് മോശമാണോ ?| തൊഴിലാളി വര്‍ഗ്ഗത്തിന്റെ നമ്പൂരി മുഖ്യമന്ത്രി-ജന്മ ശതാബ്ദി ആഘോഷം !|കേരളത്തിലും ഇസ്ലാമിക നിയമം നടപ്പാക്കിത്തുടങ്ങി !|പെരളശ്ശേരി ക്ഷേത്രക്കുളം|വിശ്വാസികളുടെ യുക്തിവാദമുഖം !!|മദനിക്കെതിരായ സവര്‍ണ്ണ ഗൂഢാലോചനകളെ തുറന്നുകാണിക്കുക|പൊലിയാടിമക്കളായ മൌദൂദികളും ശൂദ്രന്മാരും !|മലയാള സിനിമാ ഇതിഹാസമായി പാലേരി മാണിക്യം| ഓടപ്പൂവും ... കൊട്ടിയൂര്‍ ഉത്സവവും|മാന്യന്മാരുടെ ഭാഷയും മാന്യരല്ലാത്തവരുടെ ഭാഷയും !|ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !|ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!|സ്കൂളുകളിലെ വെള്ളാന !|എഴുത്തച്ഛനെ നായരാക്കി അപമാനിക്കരുതെന്ന് !|ഗോപാലകൃഷ്ണന്മാരും ബ്ലോഗര്‍മാരും|വേശ്യ-അസമത്വത്തിന്റെ സൃഷ്ടി ?|കുമാരസംഭവങ്ങള്‍ സംഭവമായേക്കാം !|മാതൃഭൂമിയിലെ ഈസ്റ്റര്‍ ചിത്രം| നമ്മള്‍ മനുഷ്യരല്ല ???|മാതൃഭൂമിയിലെ ചിത്രലേഖ|വ്യക്തിബഹുമാനത്തിനായി ഒരു കണ്‍‌വെന്‍ഷന്‍|33%സവര്‍ണ്ണ സ്ത്രീ സംവരണം !|പയ്യന്നൂരിലെ ചിത്രലേഖയും ജാതിപീഢനവും|ഇതിലെന്തു സ്ത്രീ പ്രശ്നം !!!| നാം ഹുസൈനെ നാടുകടത്തിയവര്‍ !|ഡോ.ഗെയ്‌ല്‍ ഓംവെദ്-നന്മയുടെ തുരുത്ത്|മമ്മുട്ടി,മോഹന്‍ലാല്‍,തിലകന്‍,അഴീക്കോട്...|ഭയം എന്ന വില്‍പ്പനച്ചരക്ക്|വിക്റ്റോറിയന്‍ സദാചാരം...മാങ്ങാത്തൊലി !|സ്വാതന്ത്ര്യത്തിന് അതിരുകളരുത്|നായര്‍ - നംബൂതിരി സദാചാരം|മതസൌഹാര്‍ദ്ദം ഒരു ചതിക്കുഴി !|കാല്‍പ്പനികതയില്‍ കാണാതായ ലൌജിഹാദ്|സമൂഹത്തിന്റെ അടിത്തറയായ സത്യം !|മാരാരിക്കുളം വഴുതനയും,ഭാര്യയുടെ ക്വട്ടേഷനും|സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!|ബ്ലോഗും അച്ചടി-ദൃശ്യ മാധ്യമങ്ങളും|കേരളം മദ്യാഘോഷങ്ങളുടെ നാട് !|പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക|ഉണ്ണിത്താനും പിഡിപി-ഡിഫി സദാചാരവും|തീവ്രവാദിയായിരുന്നുവോ മഹാത്മാഗാന്ധി ?|സൂഫിയ-മദനി മെഗസീരിയല്‍ ?‍|രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍|മലയാളമറിയാത്ത കേരളമേ ലജ്ജിക്കുക !|തീവ്രവാദം...മഹാമനസ്കതയുടെ സന്തതി!!!|തിരുവില്വാമല ഐവര്‍മഠം ശ്മശാനം |കന്യാകുമാരി യാത്ര ‘09|പാര്‍ട്ടി പേപ്പട്ടികളോ അതോ കാവി മാടംബികളോ ???|മുല്ലപ്പെരിയാര്‍...ജീവിക്കാനായി ഒരു നിലവിളി |ഇന്ത്യ പുരോഗമിക്കുന്നു...ഭിക്ഷാടനത്തിലൂടെ ! |ഇസ്ലാമിക ബാങ്കും ഇടതുപക്ഷ കാപട്യവും |ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!! |പ്രേമം ഇസ്ലാം അംഗീകരിക്കുമോ ? |പ്രതീക്ഷനല്‍കുന്ന അധ്യാപകരുടെ ബ്ലോഗുകള്‍ |ബ്രാഹ്മണ്യമെന്ന ഇന്ത്യന്‍ തമാശ ! |ജേണലിസ്റ്റ് കരച്ചിലും, ലൌ ജിഹാദും |മാതൃഭൂമി ബ്ലോഗനയുടെ രാഷ്ട്രീയം |അടിമത്വത്തിന്റെ സ്വന്തം മതങ്ങള്‍ |സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് ! |അച്ഛനെ മാറ്റിപ്പറയുന്ന മലയാളിക്കൊരു ചിരിമരുന്ന് |ഫെമിനിസ്റ്റ്കളുടെ പിങ്ക് പാന്റീസ് മാഹാത്മ്യം |ഇഞ്ചിപ്പെണ്ണിന്റെ ഷെഢി സമ്മാനം നമതിന് |ഗുരുവായൂരപ്പന്റെ അടിമയായ റോക്കറ്റ് ശാസ്ത്രം ! |ബൂലോകത്തെ വരട്ടുചൊറിക്കാര്‍ !! |കാരിക്കേച്ചര്‍ മത്സരവും ഒരു പൂക്കുട്ടിയും |വീട്ടമ്മയുടെ മഹത്വം, ഫെമിനിസ്റ്റിന്റെ.... ??? |ബിടി.ഗര്‍ഭാശയം ! |വക്കം മൌലവി,മാധ്യമം,ഇന്ത്യാവിഷന്‍... |നഗ്നവസ്ത്രം നെയ്യുന്നവന്‍‍‍ |അല്ലാഹുവിന്റെ സ്വര്‍ഗ്ഗം !! |തന്തക്കു പിറന്നവരുടെ ഗവണ്മെന്റ് !!! |100%കവികളുടെ ബൂലോകം! |ശ്രീമതി പാര്‍ട്ടിയുടെ ദൌര്‍ബല്യമോ? |കേരള സ്ത്രീകളും മദ്യം കഴിക്കും |ഗാന്ധി പ്രതിമകള്‍ |സമയ സ്പന്ദനമായി ഒരു കവിത ! |വെള്ളഴുത്തിന്റെ സ്വയംഭോഗം !!! | നെറ്റിലെ മലയാളം കമ്മ്യൂണിറ്റികള്? | ചലച്ചിത്രം ചിത്രമാകുംബോള് | അക്ഷരങ്ങളുടെ ജിംനേഷ്യം !!! | സ്നേഹം പൌരുഷത്തെ ആലിംഗനം ചെയ്യുന്നു ! | അനില്പനച്ചൂരാനുമായി ഒരു അഭിമുഖം | കാണ്മാനില്ല :( | ബൂലോകത്തെത്തുന്ന പിച്ചക്കാര്!!! | ശശി തരൂരും മന്ദബുദ്ധികളും ! | അഭയ കൊലപാതകവും മനോരമയും | ഈണം...ബ്ലോഗ് സംഗീതം | പതിനഞ്ചുകാരിക്കും ശാസ്ത്രജ്ഞയാകാം ! | നംബര്വണ് വശ്യ സുന്ദരി ! | വിജയ ദശമി ബുദ്ധന്റെ ജന്മദിനം ! | ബാലചന്ദ്രന്ചുള്ളിക്കാടിന്റെ ബ്ലോഗാവതാരം !!! | ഓം പ്രകാശ് എന്ന പ്രതിഭ !!! | സത്യത്തിനും അസത്യത്തിനുമിടക്കുള്ള ഒത്തുതീര്പ്പ് ശ്രമം | മനോഹരമായ നര്മ്മ കഥകള്| “ബ്രാഹ്മണ്യത്തിന്റെ കോണക ചീളുകള്” |കുറച്ചു പഴയ കാരിക്കേച്ചറുകള്‍|കുറച്ചു പഴയ കാര്‍ട്ടൂണുകള്‍ | മമ്മുട്ടിയും ബാര്ബര്ബാലനും ! | ആഗ്രഹിച്ച ബ്ലോഗ് അഗ്രഗേറ്റര്! | വിമേഷിന്റെ റേഷന്കാര്ഡ് | ഓണത്തെക്കുറിച്ച് ചിന്തിക്കുംബോള്... | പുരോഗതിയുടെ ഗതികേട് !!! | ബ്ലോഗിലെ ഭീരുക്കള്...സംശയ രോഗികള്... | പോള്വധം ആട്ടക്കഥ | ഗലീലിയോ -വിശ്വാസത്തിന്റെ നട്ടെല്ല് തകര്ത്ത ശാസ്ത്രജ്ഞന്| ജനാധിപത്യത്തിന്റെ ലേബലില്.... | സനാതന ഹൈന്ദവ ശവസംസ്ക്കാരം ! | ബ്ലോഗര്മാരുടെ ഭ്രാന്ത് ! | വികെസി സ്ട്രീറ്റ് ലൈറ്റ് റിയലിറ്റി ഷോ! | ബ്ലോഗിലെ ജാതി-മത പ്രചരണം | എങ്ങനെ മലയാളത്തില്ബ്ലോഗാം...കണ്ണൂരാന്റെ പുസ്തകം | റേഡിയോ കണ്ടുപിടിച്ചത് ഇന്ത്യക്കാരന്? | കേരളത്തിന്റെ ബുദ്ധി മാന്ദ്യം ! | ശത്രുക്കളെ സൃഷ്ടിച്ചവരെ തിരിച്ചറിയുക !!! | നാഷണല്ഹെല്ത്ത് സര്വ്വിസ് NHS(National Health Service) | മനുഷ്യപക്ഷ ശ്രദ്ധക്ക് !! | അശ്ലീലമാകുന്ന ആചാരവെടി !| കുടുംബത്തില്അന്യര്ഇടപെടുംബോള്... | ഭക്തിവിഷം പ്രചരിപ്പിക്കുന്ന കല | സാഹിത്യത്തിലെ ചേരികള്!!| ബ്ലോഗ് മീറ്റ് ... ചിത്രങ്ങള്cherai blog meet 2009 | മോഹന്ലാലിന്റെ വിഢിവേഷം ! | മലയാള സിനിമയിലെസവര്ണ്ണ വിഷം | രാജ്യത്തെ വസ്ത്രാക്ഷേപം ചെയ്യുംബോള്... | മാതൃഭാഷയും വളര്ത്തു മൃഗങ്ങളും !!! | ഒരു ബ്ലോഗറുടെ ഭയരോഗം !!! | ഫെമിനിസമെന്ന സാംക്രമിക രോഗം !! | കുഞ്ഞിക്കണ്ണന്വാണിമേലിന്റെ കുപ്പായം | സ്ത്രീകള്ക്ക് വിദ്യാഭ്യാസം നിഷേധിക്കുംബോള്... | നളിനി ജമീലയുടെ ആത്മകഥ/സീതായണം | ബഷീര്കണ്ട നായര്മുലകള് | നിരോധിടാത്ത ചിന്തകള്! | സെപ്റ്റിക് ടാങ്കിലെ പ്രപഞ്ചസങ്കല്പ്പം !!! | കലാനിരൂപണം വഴങ്ങുമോ ? | രവിവര്മ്മ - നെല്ലും,പതിരും| രവിവര്മ്മ എന്ന കൊമേഴ്സ്യല്ആര്ട്ടിസ്റ്റ് ! | സരസ്വതിക്ക് എത്ര മുലകളുണ്ട് ? | വിഷാദം രോഗമാകുമ്പോള്| ബ്രാഹ്മണിക്ക് ബോമ്പ് ! | അദ്ധ്വാനത്തിന്റെ മഹത്വമറിയുന്നയാള് | മലയചരിതം താളിയോല | ക്രിക്കറ്റും,സിനിമയും പോലെ... ആഘോഷിക്കുക | അഭയ - സഭക്ക് കുമ്പസരിക്കാമായിരുന്നു ! | കുറ്റിച്ചൂലുകള്നാടുനീങ്ങുന്നില്ല ! | താരങ്ങള്ഇരുട്ടിന്റെ സൃഷ്ടികള്!! | അല്ഫോണ്സാ റിയാലിറ്റി ഷോ !! | ഒക്റ്റോബര്9 ശ്രീ ബുദ്ധ ജയന്തി| അപര്ണ്ണാ ലവകുമാര് | അക്ഷയ മലയാളം കംമ്പ്യൂട്ടിങ്ങ് പ്രൊജക്റ്റ് | വേദവ്യാസന്.. വിശുദ്ധ ജാരന്!| കൃസ്തുവിന്റെ കാല്തല്ലിയൊടിച്ചു ! | പന്തക്കാരന്- ഇലസ്റ്റ്രേഷന്പരീക്ഷണം | രാഷ്ട്രീയ ദൈവങ്ങളും , വിശ്വാസികളും !| വി.പി.എസ്.എല്.വി വിക്ഷേപണം ! | ശബരിമലയിലെ അനീതി | ആത്മീയത ലൈംഗീകതയാകുമ്പോള്! | ജാതിയുടെ മര്മ്മം- സവര്ണ്ണാഭിമാനം! | സര്പ്പയജ്ഞം | ദേവകി നിലയങ്ങോടിന്റെ “എച്ചില്“ | സൌന്ദര്യ ചരക്കു മത്സരം ! | വെളിച്ചത്തിന്റെ സ്നേഹം | എ.എസ്സ് എന്ന അസാമാന്യ ചിത്രകാരന്| കുഞ്ഞാടുകള്ക്കായി സഭയുടെ പ്രജനന പ്രവര്ത്തനം| ഉണക്കമാന്തള് | കേരളത്തില്വിപ്ലവം നടത്തിയ ഗള്ഫ് മലയാളി | സ്ത്രീപക്ഷാഘാതം-ഒരു മനോരോഗം !!!| ഇതാണ് പത്രധര്‍മ്മം !...കലക്കി മാതൃഭൂമി !! | സ്വയം അധമനാകുന്ന കാവാലത്തെ നാടകാചാര്യന്! | അക്ഷയതൃതീയക്കുപിന്നിലെ ഭൂതം!| നരസിംഹം എന്ന നികൃഷ്ട ഹിന്ദു ദൈവം | ഭൂമിയില്വേരൂന്നുന്ന ബൂലോകം !!! | പ്രകാശ് വര്മ്മ-മലയാളിക്ക് അഭിമാനിക്കാന്ഒരു പ്രതിഭ ! | തിരുമാന്താംകാവ് പത്താം പൂരം ഇന്ന് | ജാതിയത എന്ന വിഷപ്രയോഗം | പത്മനാഭക്ഷേത്രം ബുദ്ധവിഹാരം ! | വിളക്കുകളെ തേടിയ വെളിച്ചം | വിശ്വാസ ഭ്രാന്തിന് രാത്രി പരീക്ഷ ! | ബ്ലോഗേഴ്സ് അക്കാദമി | നെലോളിക്കരുത് | ചിരിക്കുന്ന ബുദ്ധന് | ചലച്ചിത്രകാരന്പി.എന്.മേനോന്| ബ്ലൊഗിലെ പൂച്ചക്കുട്ടി വനിതയില്! | സംവരണ വിരുദ്ധരുടെ പുതിയ യുദ്ധമുറ | കൊലപാതങ്ങളുടെ കാരണങ്ങള്പഠിക്കുകതന്നെ വേണം| മോഷണം പാപമല്ല !!! | നമ്മുടെ സ്വന്തം മഹാത്മാഗാന്ധി /ഇന്ത്യ. | ഒരു ലക്ഷത്തിന്റെ ഇന്ത്യന്കാര് | എം.ടി.യുടെ പ്രതിമ സ്ഥാപിക്കണം | വസ്ത്രാക്ഷേപം കാര്ട്ടൂണ് | മുസ്ലീങ്ങള്ക്ക് വെളിച്ചമാകുന്ന തസ്ലീമ | കറുത്ത മനസ്സുകള് | നാല്ക്കവലയുടെ ചിരി | മരക്കുരിശ് | ക്രിസ്തുവിനെ നമുക്കു മറന്നൂടെ? | ടിന്നിലാക്കിയ മത്തി, അരവണ, സൌന്ദര്യം... | ഭ്രാന്ത് | ദൈവവും പിശാചും... ഒരു ചര്ച്ച | കുഞ്ചിയമ്മയും അഞ്ചുമക്കളും | ചാനല് സുന്ദരിയുടെ ബെല്ലി ഡാന്സ് | സാംസ്കാരിക ടാക്സ് | അമാവാസി..കാര്ട്ടൂണ് -5 | നഷ്ടപ്പെട്ടെന്നു കരുതിയ ഡ്രോയിങ്ങ്സ് | അമാവാസി..കാര്ട്ടൂണ് - 4 | ചിറകുകളുടെ സൌന്ദര്യം | അമാവാസി.. കാര്ട്ടൂണ്- 3 | ബിസിനസ്സ് ചിന്തകള് ... | അമാവാസി ...കാര്ട്ടൂണ്-2 | B പോസിറ്റീവ് | അമാവാസി-1 - ചിത്രകാരന്റെകാര്ട്ടൂണ് | നംബൂതിരി ഫലിതത്തിലെ വിഷം | മാതൃഭൂമി രൈറ്റ് അപ്പ് 1993 | മാധ്യമം പേപ്പര് കട്ടിങ്ങ് 1993 | ഒരു മനോരമ പേപ്പര് കട്ടിങ്ങ് | നിരോധിട്ട ചിന്തകള് !! | ഹര്ത്താല് ആശംസകള് !!!! | ആശാന് സ്മാരകം | അഴീക്കോട് ശരശയ്യയില് !!! | മനോരമയില് മോഡിയുടെ നരസിംഹാവതാര ചിത്രം | കളറിങ്ങ് മത്സരം !! | ഗ്രീറ്റിങ്ങ്സ് കാര്ട്ടൂണ് | അതിമനോഹരമായ മരണം ! | മാതൃഭൂമി ഊതി വലുതാക്കുന്ന ബൂലോകം? | മനോഹരമായ ഒരു കാര്ട്ടൂണ് | സൂഷ്മ ജീവികളായ മനുഷ്യര് | മാതൃഭൂമിയിലെ ചിത്രം | കൊതുകിനെ കൊല്ലാന്... | ഹനുമാന്മാര് വഴിതടയുന്നു !! | എക്സിബിഷന് ഉദ്ഘാടനം | ബോംമ്പേന്തിയ മനുഷ്യന്-man with a bomb | ചാന്നാര് സ്ത്രീ | ക്രൂരത നിറഞ്ഞ ബീഹാര് | അമ്മയെ സ്നേഹിക്കുന്ന കുട്ടി | കീടനാശിനി...കാര്ട്ടൂണ് | ഒരു കാര്ട്ടൂണ്... ഉല്ഘാടനം !! | പോര്ട്രൈറ്റ് | "മാതൃഭൂമിയില്"ഷവര്മയും, ചില്ലി ചിക്കനും !! | "ശൂദ്ര സ്ത്രീ" ഓയില്പെയിന്റിംഗ് | "നിസംഗത" | "നഗ്ന പ്രതിച്ഛായ" | "പ്രതിസന്ധി" | "ദീപം" -ഓയില് പെയിന്റിംഗ് | കോമ്രേഡ്-പെയിന്റിംഗ് | വസ്ത്രാക്ഷേപം | "കുപ്പായമില്ലാത്ത യാത്രക്കാരന്" | "പൂണൂലിലെ താക്കോല്" | മതാന്ധത-1 | വര്ഗ്ഗ സമരം | കേരള ചരിത്രം | കൃഷ്ണന് | കുട്ടിക്കാലം childhood | ന്യൂസ് പേപ്പര് oil painting | അയ്യപ്പന്:buddha | ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..നര്മ്മ ഭാവന | ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ സ്വതന്ത്രയായിരുന്നു | ആത്മീയത പ്ലാസ്റ്റിക്ക് കുപ്പിയില് !! | എന്താണ് ആത്മീയത ? | കഥകളി ഇന്നത്തെ കലാരൂപമല്ല !! | ശ്രീശ്രീ രവിശങ്കറിന് മുഖംമൂടിയുണ്ടോ? | ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ?